ഇന്ന്









വിദ്യാഭ്യാസത്തിനും പുരോഗമന നവോത്ഥാനത്തിനുമൊന്നും മനുഷ്യന്റെ സംസ്‌കാരത്തെ നിയന്ത്രിക്കാനാവില്ലെന്നാണോ? കേരളത്തില്‍ നാം ദൃക്‌സാക്ഷികളായിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ വിവാദഫലിതങ്ങള്‍ കാണുമ്പോള്‍ ഉവ്വെന്നേ പറയാന്‍ കഴിയൂ. ഉയര്‍ന്ന രാഷ്‌ട്രീയബോധവും പുരോഗമന പ്രതിച്ഛായയുമുള്ളവര്‍ പോലും രാഷ്‌ട്രീയ അങ്കക്കലി മൂക്കുമ്പോള്‍ തെരുവുകളില്‍ പ്രയോഗിക്കുന്ന ഭാഷ ചീഞ്ഞതും തരംതാണതുമാണ്‌. പുല്ലേ, തെമ്മാടി, മന്ദബുദ്ധീ, കുരങ്ങേ... അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്ന തെറിപ്രയോഗങ്ങളില്‍ സാമാന്യം നിലവാരമുള്ളതാണിത്‌. അപ്പോള്‍ ഇതിലും വഷളായതിന്റെ കഥ പറയേണ്ടല്ലോ.

video

കടപ്പാട്:


ജയ് ഹിന്ദ് ടിവി -കുട്ടികളുടെവാര്‍ത്ത


റമദാനിന്റെ ആത്മീയ ശോഭകൊണ്ട്
തേജസാര്‍ന്ന മുപ്പത് ദിനരാത്രങ്ങള്‍ക്ക്
ആത്മനൊമ്പരത്തോടെ നാം വിട നല്‍കുകയാണ്....
മനസും ശരീരവും നിര്‍മലമായി
നിലനിര്‍ത്തുവാനും ദേഹേഛകളെ നിയന്ത്രിച്ച്
സകല തിന്മകളെയും അകറ്റിനിര്‍ത്തുവാനുമുള്ള
പരിശീലനം നേടിയ വ്രത ദിനരാത്രങ്ങള്‍ക്ക്
സമാപനം കുറിച്ച് ഈദുല്‍ ഫിത്വ്‌ര്‍ വന്നണഞ്ഞിരിക്കുന്നു...




ഐക്യത്തിന്റെയും സമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും സന്ദേശമാണ്
പെരുന്നാള്‍ നല്‍കുന്നത്.
പകയുടെയും വിദ്വേഷത്തിന്റെയും
കളകള്‍ പറിച്ചെറിഞ്ഞ് സ്നേഹത്തിന്‍
പുഷ്‌പങ്ങള്‍ വിരിയിക്കാന്‍
ഈദുല്‍ ഫിത്വ്‌ര്‍ ഉപയുക്തമാകട്ടെ...

നന്മയുള്ള ജീവിതം പ്രഖ്യാപിക്കുവാനുള്ള
മ്മുഹൂ‍ര്‍ത്തമായ പെരുന്നാള്‍ സുദിനം
ആര്‍ഭാടത്തിന്റെയും അതിരുവിട്ട
ആഘോഷങ്ങളുടെയും വേദിയാകാതിരിക്കട്ടെ...

ഏവര്‍ക്കും ഹൃദയം നിറഞ്ഞ
ചെറിയ പെരുന്നാള്‍ ആശംസകള്‍...




വീണ്ടും വിശുദ്ധ റമദാന്‍ വിരുന്നെത്തുന്നു.
ലോക ജനതക്ക് പ്രകാശം ചൊരിഞ്ഞ
വിശുദ്ധ ഖുര്‍‌ആനിന്റെ അവതരണ മാസമാണ്
അനുഗ്രഹീത റമദാന്‍.
ആത്മീയോത്‌കര്‍ഷതയുടെ വസന്തകാലം.








മലപ്പുറം: മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍(73) അന്തരിച്ചു. മലപ്പുറം കെ പി എം ആസ്‌പത്രിയിലായിരുന്നു അന്ത്യം. 1936 മെയ്‌ 4ന്‌ പാണക്കാട്‌ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.


വിമര്‍ശം / മുർശിദ് പാലത്ത്






മലദാസ്‌ ഇസ്‌ലാം മതം സ്വീകരിച്ചപ്പോള്‍ ആരാണ്‌ തോറ്റത്‌. അല്ലെങ്കില്‍, അവരുടെ ഇസ്‌ലാമാശ്ലേഷം വിവാദമാകുമ്പോള്‍ ആരാണ്‌ ജയിക്കുന്നത്‌. കമലാ സുരയ്യ ജയിച്ചുവെന്നതില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടതില്ല. അവാര്‍ഡുകളും അനുമോദനങ്ങളും ജീവിതത്തിലും മരണാനന്തരവും ഏറെ പ്രതീക്ഷിക്കാവുന്ന ശോഭയാര്‍ന്ന ജീവിതസായാഹ്നത്തില്‍ ഒരു പൊതുവേദിയില്‍ വെച്ച്‌ ശഹാദത്ത്‌ ഏറ്റെടുക്കാന്‍ അവര്‍ കാണിച്ച തന്റേടം അനിതരമാണ്‌.


അഭിമുഖം


__________________________


സിസ്റ്റര്‍ ജസ്‌മി/വി കെ ജാബിര്‍


ഭേദ്യമായ പെരുങ്കോട്ടയില്‍ നിന്ന്‌ ' 'യേശു'വിനെയും കൊണ്ട്‌ ഓടിരക്ഷപ്പെട്ട സിസ്റ്റര്‍ ജെസ്‌മി കേരളത്തിലും പുറത്തും ക്രിസ്‌തീയ സഭയ്‌ക്കെതിരെ ഒരുപാട്‌ ചോദ്യങ്ങളാണ്‌ പൊതുസമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ സഭാവസ്‌ത്രം ഉപേക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്കിറങ്ങിയ സിസ്റ്റര്‍ ജെസ്‌മിയുടെ ആമേന്‍ എന്ന ആത്മകഥാപരമായ പുസ്‌തകം (ഒറ്റമാസം കൊണ്ട്‌ മൂന്നുപതിപ്പ്‌ പുറത്തിറങ്ങി) പ്രസിദ്ധീകരിക്കപ്പെട്ടത്‌.





ജീവജാതികളുടെ ഉല്‌പത്തിയെയും വികാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത പഠനപരിശ്രമമെന്നനിലയ്‌ക്ക്‌ ഡാര്‍വിനിസ്റ്റ്‌ പരിണാമവാദം ശാസ്‌ത്രരംഗത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശാസ്‌ത്ര-സാമൂഹിക രംഗത്ത്‌ ഇത്രയേറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച മറ്റൊരു ശാസ്‌ത്ര സങ്കല്‌പം ഉണ്ടായിട്ടില്ല എന്നതാണതിന്റെ പ്രത്യേകത. പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ (Origin of species 1859) മതവിശ്വാസികള്‍ മാത്രമല്ല, ശാസ്‌ത്രപ്രതിഭകളും അതിന്റെ വിശ്വാസ്യതയെയും ശാസ്‌ത്രീയതയെയും കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ജീവജാതി (species) കളിലുണ്ടാവുന്നപ്രകൃതിദത്തമായ മാറ്റങ്ങളാണ്‌ പരിണാമ വാദത്തിനടിസ്ഥാനം. സ്‌പീഷീസുകള്‍ക്കിടയില്‍സാദൃശ്യം മാത്രമല്ലവൈജാത്യങ്ങളും ഉണ്ട്‌.



എന്‍ എം ഹുസൈന്‍









നിങ്ങള്‍ക്ക്‌ ഫറോവ രണ്ടാമനുമായി സംസാരിക്കണമെന്നുണ്ടോ?

ഹിറ്റ്‌ലറുമായി സംസാരിക്കണമോ?
ജീസസും മോസസുമായി ആശയവിനിമയം നടത്തണമോ?








അസാധ്യമെന്ന്‌ തോന്നാമെങ്കിലും ഇതൊക്കെ നിഷ്‌പ്രയാസം സാധിക്കുമെന്ന്‌ ചിലര്‍ അവകാശപ്പെടുന്നു. പരേതാത്മാക്കളുമായി ബന്ധപ്പെടാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെ 'മീഡിയം' എന്നാണ്‌ വിളിക്കുക. ഇത്തരക്കാര്‍ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയിലാണ്‌. ഇത്തരം വിശ്വാസക്കാരും ലോകത്ത്‌ ഏറ്റവും കൂടുതലുള്ളത്‌ അമേരിക്കയില്‍ തന്നെ. ശാസ്‌ത്ര-സാങ്കേതിക വിദ്യയും ഭൗതിക പ്രമത്തതയും ഏറ്റവും പ്രബലമായ അമേരിക്കയിലാണ്‌ ലോകത്ത്‌ മറ്റെവിടെയും കാണാത്തവിധം അന്ധവിശ്വാസങ്ങളുള്ളത്‌.


സംശയനിവാരണത്തിന്...


back to top